എങ്ങും ആശങ്ക ; സൈനിക നടപടി തുടരുമെന്നും, എത്ര കാലം യുദ്ധം തുടരാൻ അമേരിക്കക്ക് സാധിക്കുമെന്നും കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്

എങ്ങും ആശങ്ക ; സൈനിക നടപടി തുടരുമെന്നും,  എത്ര കാലം യുദ്ധം തുടരാൻ അമേരിക്കക്ക് സാധിക്കുമെന്നും കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്
Mar 2, 2026 11:35 PM | By Rajina Sandeep

ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവർത്തിച്ച് ട്രംപ്.

മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്.

ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നി‍‍ർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും രംഗത്തെത്തി. യുദ്ധം എത്ര കാലം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാൻ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല.

ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി.

പ്രസിഡന്‍റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Concerns everywhere; Trump warns in strong language that military action will continue and how long the US can continue the war

Next TV

Related Stories
വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 02:26 PM

വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
അപകടസ്ഥലത്ത്  32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ;  കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Apr 22, 2026 01:23 PM

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ...

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

Apr 22, 2026 12:48 PM

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ...

Read More >>
വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം പത്തായി

Apr 22, 2026 09:51 AM

വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം പത്തായി

വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം...

Read More >>
സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

Apr 22, 2026 09:28 AM

സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും...

Read More >>
Top Stories

News Roundup